ഡയപ്പർ ഇനി വഴിയിൽ തള്ളല്ലേ; ഈ വിദ്യ കൊണ്ട് അവയെ അലിയിച്ച് കളയാം

വീട്ടിൽ കൊച്ചുകുട്ടികൾ ഉള്ളവർക്ക് നന്നായിട്ടറിയാം, ഡയപ്പറുകളുടെ ഡിസ്പ്പോസിങ് എത്രമാത്രം പാടുന്ന കാര്യമാണെന്ന്. പണ്ടത്തെ കാലത്തേക്കാളും ഇന്ന് ഡയപ്പറുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. എന്നാൽ ഇവ എങ്ങനെ നിർമാർജനം ചെയ്യണം എന്നാണ് പലർക്കും അറിയാത്തതു. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകൾ ഇതൊക്കെ ഉപേക്ഷിക്കുന്നത് നടുറോഡിലാണ്. എന്നാൽ ഈ വിദ്യ ഉപയോഗിച്ച് ഡയപ്പറിനെ നമുക്ക് അലിയിച്ച് കളയാം.

ആദ്യം ഉപയോഗിച്ച ഡയപ്പറുകൾ എടുത്ത് ഒരു ബക്കറ്റിൽ ഇടണം. ശേഷം ഇതിലേക്ക് നിറയെ വെള്ളം ഒഴിച്ച് കൊടുക്കാം. അൽപ്പനേരത്തിന് ശേഷം ഈ ഡയപ്പർ ആ വെള്ളം മുഴുവൻ വലിച്ചെടുത്തതായി കാണാം. ശേഷം ഡയപ്പർ കീറി ജെല്ല് പൂർണമായും പുറത്തെടുക്കുക. ഇത് മറ്റൊരു ബക്കറ്റിൽ ഇടാം. ശേഷം ലഭിക്കുന്ന പ്ലാസ്റ്റിക് കവർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക. ശേഷം ഇത് കത്തിച്ച് കളയാം.

ALSO READ: 50 സംസ്ഥാനങ്ങളിൽ പടർന്നു പിടിച്ച് പക്ഷിപ്പനി; അടുത്ത മഹാമാരി അമേരിക്കയിൽ നിന്നോ ?

ഇനി ജെല്ലി എങ്ങനെയാണ് നശിപ്പിക്കേണ്ടത് എന്ന് നോക്കാം. ജെല്ലി എടുത്ത ബക്കറ്റിലേക്ക് ഒരു പാക്കറ്റ് കല്ലുപ്പ് ഇട്ട് കൊടുക്കാം. കുറച്ച് നേരം കഴിയുമ്പോൾ ജെല്ലികൾ ഓരോന്ന് ആയി അലിഞ്ഞ് തുടങ്ങും. ഇത് പൂർണമായി അലിഞ്ഞ് കഴിഞ്ഞാൽ കുഴികുത്തി മൂടാം. അതുകൊണ്ട് ഇനി ഡയപ്പറുകൾ വഴിയിൽ ഉപേക്ഷിക്കുന്ന വിദ്യ മറന്നേക്ക്, ഇതൊന്ന് ചെയ്തോളൂ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News