മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി; ഫെഫ്‌കയും പിവിആറും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു

മലയാള സിനിമാ സംഘടനയായ ഫെഫ്കയും മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിവിആര്‍ പിന്മാറി. പിവിആര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് ഫെഫ്ക പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ അടക്കം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന നിലപാട് ഫെഫ്ക അറിയിച്ചിരുന്നു.

Also Read : ഇസ്രയേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ഇതിന് പിന്നാലെയാണ് തിരുമാനത്തില്‍ നിന്നും പിവിആര്‍ അധികൃതര്‍ പിന്മാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കത്തിന് പരിഹാരമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News