
പാലാ നഗരസഭയിൽ ഭരണ മുന്നണിയായ യു.ഡി.എഫിൽ തർക്കം രൂക്ഷം. ചെയർപേഴ്സൺ ദിയാ പുളിക്കക്കണ്ടവും, പിതാവ് ബിനു പുളിക്കക്കണ്ടവും, സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി.
ടീം യു.ഡി.എഫ് എന്ന പേരിന് വിരുദ്ധമായ പ്രവർത്തമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിനാൽ ഇവിടെ തുടരാൻ താൽപര്യമില്ലെന്നും അറിയച്ച ശേഷമാണ് ചെയർപേഴ്സണും ഫാമിലിയും ഗ്രൂപ്പ് വിട്ടത്.
Also Read: നാഥനില്ലാതെ തിരുവനന്തപുരം ഡിസിസി; വൈറലായി കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക് കുറിപ്പ്
പുളിക്കക്കണ്ടം ഫാമിലിക്ക് എതിരെ കോൺഗ്രസിലും പ്രതിഷേധം ശക്തമാണ്. ബിനു പുളിക്കക്കണ്ടത്തിന് വൈസ് ചെയർമാൻ സ്ഥാനം നൽകരുതെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാണി.സി. കാപ്പൻ കൗൺസിലർമാരുടെ യോഗം വിളിച്ചു. ഉച്ചക്കഴിഞ്ഞ് 3 മണിക്ക് ശേഷമായിരിക്കും യോഗം ചേരുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

