നെടുമങ്ങാട് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കം; ദീപാദാസ് മുൻഷിക്ക് നേതാക്കൾ കത്തയച്ചു

congress

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിൽ തർക്കം തുടരുന്നു. നെടുമങ്ങാട് കോൺഗ്രസിലാണ് സ്ഥാനാർഥി നിർണയത്തിൽ തർക്കം രൂക്ഷമാകുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ യോഗം ചേർന്നു. ഈ നിയോജക മണ്ഡലത്തിലുള്ള നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം പാസാക്കി. ഇത് സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നേതാക്കൾ കത്തയച്ചു.

അതേസമയം, വാമനപുരത്ത് മുതിർന്ന നേതാവ് പാലോട് രവിക്കെതിരെ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.”പണത്തിനും ഭീഷണിക്കും മുന്നിൽ നേതൃത്വം മുട്ടുമടക്കരുത്” എന്നാണ് പോസ്റ്ററുകളിൽ പ്രധാനമായും വ്യക്തമാക്കിയിരിക്കുന്നത്. പാലോട് രവി അടക്കമുള്ള നേതാക്കൾ സ്ഥാനാർത്ഥി മോഹവുമായി രംഗത്തെത്തിയതോടെയാണ് പ്രവർത്തകർക്കിടയിലെ പ്രതിഷേധം പരസ്യമായത്.

ALSO READ: യാത്രക്കിടെ പബ്ലിക് വൈഫൈ ഉപയോഗിക്കാറുണ്ടോ? നിങ്ങളുടെ വിവരങ്ങൾ ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…

നേരത്തെ, ഒരു കോൺഗ്രസ് പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിൽ അടുത്ത തവണയും യുഡിഎഫ് അധികാരത്തിൽ വരില്ലെന്നും എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നും പാലോട് രവി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഈ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന് ഡിസിസി അധ്യക്ഷ സ്ഥാനം നഷ്ടമായ കാര്യവും പോസ്റ്റർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News