വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

bhavath maan

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. താരം അയോഗ്യതയാകാന്‍ കാരണമെന്തെന്ന് കേന്ദ്രം കണ്ടെത്തിയോ എന്ന് ഭഗവത് മന്‍ ചോദിച്ചു. പരിശീലകരും ഫിസിയോതെറാപ്പിസ്റ്റുകളുമാണ് താരത്തിന്റെ ഭാരം പരിശോധിക്കേണ്ടത്. ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റുന്ന ഇവര്‍ അവിടെ പോയത് അവധി ആഘോഷിക്കാനോണോയെന്നും അദ്ദേഹം പറഞ്ഞു. വിനേഷ് ഫോഗട്ട് ഫൈനലില്‍ എത്തിയപ്പോള്‍ മോദിയുടെ ട്വീറ്റ് വന്നില്ല. എന്നാൽ അയോഗ്യയാക്കിയപ്പോള്‍ മോദി ട്വീറ്റ് ചെയ്തതായും ഭഗവത് മന്‍ വിമർശിച്ചു. ഹരിയാനയില്‍ വിനേഷ് ഫോഗട്ടിന്റെ കുടുംബത്തെ ഭഗവന്ത് മാൻ സന്ദര്‍ശിച്ചു.

ALSO READ: ‘ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന് പരിശീലകര്‍ പറയുമോയെന്ന ആശങ്കയുണ്ട്’: ടി ജെ ശ്രീലാല്‍

അതേസമയം ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിന് അഭിനന്ദനവുമായി സിപിഐഎം. വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് സിപിഐഎം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിലര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു, പക്ഷേ നിങ്ങളുടെ ധൈര്യം ഒരു പ്രചോദനമാണ്! നിങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരോട് ലജ്ജിക്കുന്നുവെന്നും സിപിഐഎം കുറിച്ചു.

ALSO READ: വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു: സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News