തൂക്കിയിട്ടും ചേർത്തുകെട്ടിയും ഇന്ത്യൻ പതാക, അനാദരവ് കാട്ടി കോൺഗ്രസ് അനുകൂല കൂട്ടായ്മ

ദേശിയപതാകയോട് അനാദരവ് കാട്ടി സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ. എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന കേരള സെക്രട്ടറിയേറ്റ് കൂട്ടായ്മയിലാണ് സംഭവം. അലങ്കാരത്തിനായി മതിലിലും ബാനറിന് മുകളിലും ദേശീയപതാക കെട്ടിവെയ്ക്കുകയായിരുന്നു.

ALSO READ: തമിഴ്നാടിൻ്റെ ‘മിഷൻ അരിക്കൊമ്പൻ’ നാളെ; മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി

ദേശീയപതാകയ്ക്ക് ഉപയോഗിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങൾ നിലനിൽക്കെ അതെല്ലാം കാറ്റിൽ പറത്തിയാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ ദേശിയപതാക അലങ്കാരത്തിനായി ഉപയോഗിച്ചത്. സെമിനാർ നടക്കുന്ന മന്നം മെമ്മോറിയൽ ഹാളിന് പുറത്ത് മതിലിനോട് ചേർന്നും, ഫ്ലക്സിന് മുകളിലും അലങ്കാരത്തിനായാണ് ദേശിയപതാക ഉപയോഗിച്ചത്. വേദികൾക്കോ അതോ കെട്ടിടങ്ങൾക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളിൽ നിന്നു തൂക്കിയിടാനോ പാടില്ലായെന്നാണ് നിയമം. എന്നാൽ ഇത് കാറ്റിൽ പറത്തിയാണ് ദേശിയപതാകയോട് അനാദരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News