ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച (ജൂണ്‍ 27) തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.

ALSO READ:പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു.

ALSO READ:തൊഴിലുറപ്പ് കൂലിയും പെൻഷൻ തുകയും കൂട്ടിവച്ച് ഒരു വിനോദയാത്ര; ആദ്യമായി വിമാനത്തിൽ കയറുന്ന സന്തോഷത്തിൽ ഈ അമ്മമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News