‘ഓണമെത്തും മുൻപ് പെൻഷനെത്തി’: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് അർഹരായ 57 ലക്ഷം പേരുടെ കൈകളിലെത്തും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും.

ALSO READ: കേരളത്തെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നു, പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നൽകുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഇനി കുടിശികയായുള്ളത്.

ALSO READ: ഓവുചാലിൽ നിന്ന് ബോക്സിങ് പരിശീലകന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News