
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം പരിശോധന ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ ജോൺ സാമുവേൽ. പിഡബ്ല്യുഡി എൻജിനീയർമാരുടെ നേതൃത്വത്തിൽ അടക്കം പരിശോധന നടത്തുമെന്നും വിശദമായ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ സമർപ്പിക്കും. മെഡിക്കൽ കോളേജിൽ അപകട സമയത്ത് മണ്ണുമാന്തി അടക്കമുള്ള വാഹനങ്ങൾക്ക് കടന്നു വരാൻ വഴി ഇല്ലായിരുന്നു. കെട്ടിടത്തിന് പുതിയ കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ബാധകമല്ലായിരുന്നില്ലെന്നും കളക്ടർ അറിയിച്ചു
Also read – രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
കെട്ടിടത്തിന്റെ ബലക്ഷയം , കാലപ്പഴക്കം മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധക്കും പരാതിയുള്ള മറ്റ് കെട്ടിടങ്ങളെ കുറിച്ചും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 10 ആം വാർഡിലെ ശുചിമുറി തുറന്ന് കൊടുത്തത് രോഗികളുടെ ആവശ്യപ്രകാരമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പുതിയ ടോയിലെറ്റിലേക്ക് പോകാനുള്ള അസൗകര്യം കണക്കിലെടുത്താണ് തുറന്നതെന്നും കളക്ടർ വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ മറ്റു കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here