ഓപ്പറേഷൻ സാ​ഗർ ബന്ധു ; ശ്രീലങ്കയിൽ ചുഴലിക്കാറ്റ് നാശം വിതച്ച പാലങ്ങൾ പുനർ നിർമ്മിച്ച് ഇന്ത്യൻ ആർമി

ദിത്വ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ സഹായ ഹസ്തവുമായി ഇന്ത്യൻ സൈന്യം. എൻജീനീയറിങ് മികവിലൂടെയും, മികച്ച ആരോ​ഗ്യ പ്രവർത്തനങ്ങളിലൂടയും ഇന്ത്യൻ സേന ഓപ്പറേഷൻ സാ​ഗർ ബന്ധുവിന്റെ ഭാ​ഗമായാണ് അയൽപ്പക്കത്തെ സഹായിക്കുന്നത്. ശ്രീലങ്കൻ സേനയ്ക്കും സിവിൽ അഡ്മിനിസ്റ്ററേഷനുമൊപ്പം ചേർന്നാണ് സൈന്യത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം.


ജഫ്നയിലെ പുളിയംപൊക്കനായ് പാലത്തിന്റെ പുനർനിർമ്മാണം ഇന്ത്യൻ ആർമിയുടെ എൻജിനീയറിങ്ങ് ടാസ്ക് ഫോഴ്സ് ആരംഭിച്ചു. ശ്രീലങ്കൻ റോഡ് വികസന വകുപ്പിനൊപ്പം ഇന്ത്യൻ സേനയുടെ വീൽ എക്സാകേറ്ററുകൾ ഉപയോ​ഗിച്ച് പാലത്തിന്റെ പാനലുകൾ നീക്കംചെയ്തു. ഡിസംബർ 13ന് വൈകുന്നേരത്തോടെ ആദ്യത്തെ ബെയ്ലി പാലത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് ഉദ്ദ്യോ​ഗസ്ഥർ അറിയിച്ചു.

also read : വടക്കന്‍ ജപ്പാനില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്

പുനരുദ്ധാരണം വേ​ഗത്തിൽ നടക്കുന്നതിനാൽ ബുധനാഴ്ച്ചയോടുകൂടി ആർമിയുടെ പ്രവർത്തനങ്ങൾ അവസാനിക്കും. അതേ സമയം ഇതുവരെ 3 ബെയ്ലി പാലങ്ങൾ സേന നിർമ്മിച്ചു, നാലാമത്തെ ബെയ്ലി പാലത്തിന്റെ സെറ്റ് ലോഡിങ്ങ് പത്താൻകോട്ടിൻ നടന്നുവരുകയാണ്. പാരാഫീൽഡ് ഹോസ്പിറ്റൽ മികച്ച ചികിൽസ നൽകുന്നുണ്ട്. ഇതുവരെ 3338 രോ​ഗികളെ ചികിൽസിച്ചതായി റിപ്പോർട്ടുണ്ട്. 3 അടിയന്തര ശസ്ത്രക്രിയകൾ നടത്തി എന്നും ഉദ്ദ്യോ​ഗസ്ഥർ അറിയിച്ചു.

ശ്രീലങ്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ലസന്ത റോഡ്രി​ഗോ ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിക്കുകയും മെഡിക്കൽ സംഘവുമായി സംവദിക്കുകയും ചെയ്തു.

ദിത്വ ചുഴലിക്കാറ്റ് ​ദ്വീപിലുടനീളം വെള്ളപ്പാക്കത്തിനും, മണ്ണിടിച്ചിലിനും, കനത്ത മഴയ്ക്കും കാരണമായിരുന്നു. നദികളിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അളവിൽ എത്തിയിരുന്നു, പട്ടണങ്ങൾ വെള്ളത്തിനടിയിലാകുകയും അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News