
മലപ്പുറത്തെ പൂളപ്പാടം സ്‌കൂളിലെ ദിവാകരന്‍ മാഷിന് തന്റെ പഴയ വിദ്യാര്‍ഥി സ്വരാജിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നിലമ്പൂരില്‍ സ്വരാജ് അറിയാത്തവരും സ്വരാജിനെ അറിയാത്തവരും ആരുമില്ല എന്ന് പറയുമ്പോഴും മാഷിന് സന്തോഷവും അഭിമാനവുമാണ്.
നാലാം ക്ലാസ്സില്‍ ജില്ലയില്‍ തന്റെ സ്‌കൂളിനെ ഒന്നാമതെത്തിച്ച സ്വരാജിനെ താന്‍ എങ്ങനെ മറക്കുമെന്നാണ് മാഷിന്റെ ചോദ്യം. സ്വരാജിനെ എല്‍ പി സ്‌കൂളില്‍ പഠിപ്പിച്ച ദിവാകരന്‍ മാഷ് സ്വരാജിന്റെ പഴയ ചിത്രങ്ങള്‍ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുള്ളതും ആ അഭിമാനം തനിക്ക് വാനോളമുള്ളതുകൊണ്ട് തന്നെയാണ്. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിക്കൊണ്ട് കാര്യം പറയാനുള്ള ആളുടെ മുഖത്ത് നോക്കി നമ്മള്‍ സംസാരിക്കണം. അതാണ് നമ്മള്‍ വേണ്ടത്. സ്വരാജിന്റെ ഒരു സ്വഭാവം അങ്ങനെ തന്നെയാണ് . അത് എനിക്ക് ഇഷ്ടമാണെന്നും പുഞ്ചിരിയാലെ മാഷ് ഓര്‍ത്തെടുക്കുന്നുണ്ട്.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തുക. അതും ആ ഒന്നാം സ്ഥാനം നമ്മുടെ സ്‌കൂളിന് നേടിത്തരിക. രാഷ്ട്രീയത്തിലൊന്നും ഇത്രയും വരുമെന്ന് അന്ന് നമ്മള്‍ കരുതുന്നില്ലല്ലോ എന്ന് പറയുമ്പോഴും മാഷിന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ട്. ഭരണ നേതൃത്വത്തില്‍ ഇങ്ങനെയുള്ള ആളുകള്‍ വരണം. എന്നാലേ നാട് നന്നാവുകയുള്ളൂ എന്ന് മാഷ് പറയുമ്പോള്‍ സ്വരാജിന്റെ വിജയം ആ മാഷ് അത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്ക് മനസിലാകും.
കുഞ്ഞിലെ മുതലേ സ്വരാജിനെ നന്നായി അറിയാവുന്ന ദിവാകരന്‍ മാഷ് സമ്മതിക്കുന്നുണ്ട്, സ്വരാജ് കേരളം രാഷ്ട്രീയത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന്. പൂളപ്പാടം സ്‌കൂളിനെ കുറിച്ച് പറയാന്‍ സ്വരാജിനുമുണ്ട് നിറയെ വിശേഷങ്ങള്‍. സത്യത്തില്‍ ഈ സ്‌കൂള്‍ എന്റെ ഒരു പ്രൈമറി സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ പോര. എന്റെ ഒരു യൂണിവേഴ്‌സിറ്റി തന്നെയാണെന്ന് പറയാമെന്നാണ് സ്‌കൂളിനെ കുറിച്ച് സ്വരാജ് പറഞ്ഞത്. കാരണം എന്റെ പ്രപഞ്ച വീക്ഷണങ്ങളും, വ്യക്തിത്വവും എല്ലാം രൂപപ്പെടുന്നതില്‍ വീടിനു പുറമേ പങ്കുവഹിച്ച സ്ഥാപനമാണ് ഈ സ്‌കൂള്‍.
ഇന്ന് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ എന്റെ ആ പഴയ അധ്യാപകരെല്ലാം ഓര്‍മ്മകളിലൂടെ കടന്നുപോയി. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച അധ്യാപകരായിരുന്നു എന്നും സ്വരാജ് പറഞ്ഞിട്ടുണ്ട്. സ്വരാജ് നിലമ്പൂരുകാര്‍ക്ക് പ്രിയങ്കരനാകുന്നത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. ഒരു കാര്യം തീര്‍ച്ച- നിലമ്പുര്‍ ജനങ്ങളെ, നിങ്ങള്‍ സ്വരാജിനെ തെരഞ്ഞെടുത്താല്‍ ഒരിക്കലും നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടി വരില്ല, മറിച്ച് അഭിമാനത്തോടെ പറയാം ഞങ്ങടെ എം എല്‍ എ എം സ്വരാജാണെന്ന്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

