ഇന്ത്യക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി; റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസില്‍ ദിവി ബിജേഷിന് രണ്ട് മെഡലുകള്‍

ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്. റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണനേട്ടം. 11 ല്‍ 10 പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്.

ALSO READ; ബിസിസിഐ പുറത്താക്കിയ അഭിഷേക് നായരെ കൊൽക്കത്ത തിരിച്ചെടുത്തു

ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം. 0.5 പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് താരത്തിന് സ്വര്‍ണം നഷ്ടമായത്. ഒരു സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ നേടാനായത്. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ദിവി. മാസ്റ്റര്‍ ചെസ് അക്കാദമിയിലെ ശ്രീജിത്താണ് പരിശീലകന്‍. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരന്‍: ദേവനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News