
റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ന്യൂജൻസിന് നിരവധി പുതിയ പദങ്ങളുണ്ട്. അക്കൂട്ടത്തിലെ പുതിയ ട്രെൻഡാണ് ഡിവോഴ്സ് ഡസ്റ്റ്. പങ്കാളി വിശ്വാസവഞ്ചന കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പുതിയ ടെസ്റ്റിനെയാണ് ഡിവോഴ്സ് ഡസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ ടെസ്റ്റ് നടത്തുന്നതിന് ഗ്ലിറ്റർ പൊടിയാണ് ഉപയോഗിക്കുന്നത്.
ശരീരത്തിൽ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ ഈ ഗ്ലിറ്റർ ഒഴിവാക്കാൻ പ്രയാസമാണ് അതിനാലാണ് ടെസ്റ്റിനായി ഈ മാർഗം ഉപയോഗിക്കുന്നത്. ഈ ടെസ്റ്റിൽ പുരുഷൻ സ്ത്രീയെ വഞ്ചിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്നത് ഗ്ലിറ്റർ ആണ്. ഒരു പരിചയവുമില്ലാത്ത സ്ത്രീയാണ് മറ്റൊരു പെൺകുട്ടിയെ ഇതിലൂടെ സഹായിക്കുന്നത്. ഡേറ്റിങ്ങിനോ, മറ്റോ ആയി ഒരു പെൺകുട്ടിയുമായി പുരുഷൻ ഇടപഴകിയാൽ പെൺകുട്ടി അവരുടെ ദേഹത്ത് ഗ്ലിറ്റർ പൊടിയാക്കും. വീട്ടിലെത്തുന്ന പുരുഷന്റെ ദേഹത്ത് ഗ്ലിറ്റർ പൊടി ഉണ്ടെങ്കിൽ തന്റെ പങ്കാളി തന്നെ ചതിക്കുകയായിരുന്നു എന്ന് പെൺകുട്ടിക്ക് മനസിലാകും.
ആർ വി ഡേറ്റിങ് ദ് സെയിം ഗൈ’ പോലെയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കുള്ള ഒരു ബദൽ മാർഗമായാണ് ഇപ്പോ പുതിയ ട്രെൻഡ് എത്തിയിരിക്കുന്നത്. ഒരു വ്യക്തിയുമായി ആദ്യ ഡേറ്റിങ്ങിന് പോകുന്ന സമയത്താണ് പെൺകുട്ടികൾ ഗ്ലിറ്റർ വിദ്യ പ്രയോഗിക്കുന്നത്. ഇതിലൂടെ തന്നെ പങ്കാളി വഞ്ചകനാണെങ്കിൽ പിടിവീഴും എന്നുള്ളതിനാലാണ് അത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here