ലക്ഷ്യത്തിലെത്തിച്ചത് സർക്കാരിന്റെ ലക്ഷ്യ സ്കോളർഷിപ്പ്; സിവിൽ സർവീസ് തിളക്കത്തിൽ ദിവ്യ എസ്സ്

Divya S UPSC rank

ചിരിക്ക് അൽപം മധുരമേറും. ഹൃദയം തുറന്നുള്ള ചിരിയാണിത്. ലക്ഷ്യ സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരീക്ഷയിൽ 166-ാം റാങ്ക് നേടിയ ദിവ്യ എസ്സിനെ ആദരിച്ച് മന്ത്രി ഒ ആർ കേളു. പട്ടികജാതി വികസന വകുപ്പ് സിവിൽ സർവീസ് പരിശീലനത്തിന് നൽകുന്ന സ്കോളർഷിപ്പാണ് ലക്ഷ്യ. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകി പ്രവർത്തിക്കണമെന്ന് ദിവ്യയോട് മന്ത്രി പറഞ്ഞു. നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് കൈപ്പിടിയിലായതെന്നും പാവപ്പെട്ടവരുടെ ഉന്നതിക്കായി എന്നും നിലകൊള്ളുമെന്നും ദിവ്യ പറഞ്ഞു.

Also read: എഐ കാലഘട്ടത്തിലും പൊതുസേവന രംഗത്തേക്ക് യുവാക്കൾ എത്തുന്നതിൽ സന്തോഷം: മുഖ്യമന്ത്രി

കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കോക്കാട് വീട്ടിൽ സുരേന്ദ്ര ബാബു – പ്രസന്ന വി പി ദമ്പതികളുടെ മകളാണ് ദിവ്യ. ട്യൂഷൻ ഫീസും പുസ്തക കിറ്റ് അലവൻസും പരീക്ഷാ ഫീസും ഉൾപ്പെടെയുള്ള ലക്ഷ്യ സ്കോളർഷിപ്പ് ഓരോ വർഷവും 60 വിദ്യാർത്ഥികൾക്ക് വകുപ്പ് നൽകിവരുന്നുണ്ട്. കഴിഞ്ഞ വർഷവും ലക്ഷ്യ സ്കോളർഷിപ്പിൽ പഠിച്ച തിരുവനന്തപുരം സ്വദേശി ജി കിരണും സിവിൽ സർവീസ് നേടിയിരുന്നു.

Also read: പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

വിദ്യാഭ്യാസ പദ്ധതികളിലുടെ പട്ടികവിഭാഗം വിദ്യാർത്ഥികളെയും ജനങ്ങളെയും ഉന്നതിയിലേക്കെത്തിക്കുവാൻ സർക്കാർ നടത്തുന്ന പ്രയത്നങ്ങളുടെ ഫലമാണ് ഈ വിജയമെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. ദിവ്യയുടെ വിജയം കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി ഓർമപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News