
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിശ്വസ്തതയുടെ ഒരു പാഠപുസ്തകമാണെന്ന് ദിവ്യ എസ് അയ്യർ. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത്.
ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച പോസ്റ്റിലാണ് കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം എന്ന് വിശേഷിപ്പിച്ച് ദിവ്യ എസ് അയ്യർ എഴുതിയത്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട് എന്നും അദ്ദേഹം വിശ്വസ്തതയുടെ ഒരു പാഠപുസ്തകമാണെന്നും, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടാണെന്നും ദിവ്യ എസ് അയ്യർ കുറിച്ചു. നൽകിയ പരിഗണകൾക്ക് നന്ദിയെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.
Also Read: യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർധിക്കുന്ന അക്രമവാസനയും: തിങ്ക് ടാങ്ക് രൂപീകരിച്ച് സർക്കാർ
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രാജ്യസഭാംഗമായിരുന്ന രാഗേഷ് കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്. പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന സന്‍സദ്രത്ന പുരസ്‌കാരത്തിന് 2021ൽ കെ കെ രാഗേഷ് അർഹനായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here