ദേശീയ അവധി ദിനമായി ദീപാവലി പ്രഖ്യാപിക്കണം, അമേരിക്കയില്‍ ബില്‍ അവതരിപ്പിച്ചു

ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി അമേരിക്കയില്‍ ബില്‍. കോണ്‍ഗ്രസ്വുമണ്‍ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോണ്‍ഗ്രസില്‍ ബില്ലവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ക്കും അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് ദീപാവലിയെന്ന് ഗ്രേസ്ഡ് മെങ് പറഞ്ഞു

ദീപാവലി ഡേ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിനെ വിവിധ ആളുകള്‍ സ്വാഗതം ചെയ്തു. ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കി അമേരിക്കന്‍ പ്രസിഡന്റ് ഒപ്പിട്ടാല്‍ അമേരിക്കയിലെ 12ാമത്തെ ഔദ്യോഗിക അവധി ദിനമായി ദീപാവലി മാറും.

ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂയോര്‍ക്ക് അസംബ്ലി വുമണ്‍ ജെനിഫര്‍ രാജ്കുമാര്‍ പറഞ്ഞു. അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയ ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News