ദീപാവലി അവധി; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ

ദീപാവലി തിരക്ക് പരി​ഗണിച്ച് സതേൺ റെയിൽവേ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 5. 15 ന് മംഗലാപുരത്ത് എത്തും.

Also read:യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റാൻ ശ്രമം; അലിഗഢ് മാറ്റി ‘ഹരിഗഢ്’ ആക്കും

ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ തൊട്ട് അടുത്ത ദിവസം 5.10 ന് താമ്പരത്ത് എത്തി ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News