
ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കും കുടുംബത്തിനും എതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാകാമെന്ന് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാര്‍. എല്ലാവര്‍ക്കും രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും ആര് എവിടെ എങ്ങനെ ഇടപെടുമെന്ന് പറയാനാകില്ലെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ‘കൈ’ കോർത്ത് യുഡിഫ് വെൽഫെയർ പാർട്ടി: വൃത്തികെട്ട രാഷ്ട്രീയമാണത്: എളമരം കരീം
എല്ലാ പാര്‍ട്ടികളിലും പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മള്‍ കാണുന്നുണ്ടല്ലോ. താന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. ആവശ്യപ്പെട്ടിരുന്നെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അവിടെ തനിക്ക് സീറ്റ് നല്‍കിയേനെ. പക്ഷേ തന്നോട് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. അത് താന്‍ അനുസരിച്ചു.
ALSO READ: ചരക്ക് കപ്പലിലെ തീപിടിത്തം: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാന്‍ പറഞ്ഞു. തോല്‍ക്കുന്ന മണ്ഡലമായിട്ടും അതും താന്‍ അനുസരിച്ചു. തെരഞ്ഞെടുപ്പില്‍ പ്രത്യേക സ്ഥലത്ത് മത്സരിക്കണം എന്ന് യാതൊരു ആഗ്രഹവുമില്ല. അങ്ങനത്തെ താല്പര്യം ഉള്ളവരാകാം ഇതിന് പിന്നിലെ ന്ന് കൃഷ്ണകുമാര്‍ പറുന്നു. അത്തരക്കാര്‍ പിന്മാറണമെന്നും കുടുംബത്തെ ഇതില്‍ വലിച്ചിഴച്ച് ദ്രോഹിക്കരുതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here