വിവാദങ്ങൾക്കൊടുവിൽ ഡി കെ ശിവകുമാർ ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ന്ന് സത്യപ്രതിജ്ഞ ചെയ്യും.ശിവകുമാറിനെ  കൂടാതെ പതിനൊന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.  ഇതിൽ ലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരും ഉൾപ്പെടും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ മന്ത്രിമാരെ സംബന്ധിച്ചുള്ള ആകാംക്ഷ തുടരുകയാണ്. പുതുതായി മന്ത്രിസ്ഥാനത് എത്തുന്നവരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഉണ്ടാകുമെന്നാണ് സൂചന.

Also Read: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

നേരത്തെ ഏറെ നാ നീണ്ടു നിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞത്. എന്നാൽ കോൺഗ്രസ് നേതൃത്വം വാഗ്‌ദാനം ചെയ്ത രാജ്യസഭാ സീറ്റ് നിരസിച്ച അദ്ദേഹം മന്ത്രിസഭയിൽ മേൽക്കൈ നേടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വികസനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News