തോളിൽ കൈയിട്ടതിന് പ്രാദേശിക നേതാവിന് മർദനം; പ്രകോപിതനായി ഡി കെ ശിവകുമാർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കർണാടകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കോൺ​ഗ്രസ് സ്ഥാനാർഥി വിനോദ അസൂട്ടിയുടെ പ്രചാരണത്തിനെത്തിയ ഡി കെ ശിവകുമാർ കാറിൽ നിന്നിറങ്ങി പ്രചാരണവേദിയിലേക്ക് പോകവേ പ്രാദേശിക നേതാവ് അദ്ദേഹത്തിന്റെ തോളിൽ കൈയിട്ടു. ഇതിൽ പ്രകോപിതനായി പ്രാദേശിക നേതാവിനെ മർദിക്കുന്ന ഡി കെ ശിവകുമാറിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Also Read: കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരത്ത് നാളെയും ഓറഞ്ച് അലേർട്ട്

നഗരസഭാ അംഗമായ അലാവുദ്ദീൻ മണിയാരെയാണ് ഡി കെ ശിവകുമാർ പരസ്യമായി മർദിക്കുന്നത്. പ്രകോപിതനായ ഡി.കെ അലാവുദ്ദീന്‍റെ പുറത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. തുടർന്ന്, സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ തള്ളിമാറ്റുന്നു. വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.

Also Read: ‘തന്നെ സ്ഥാനത്ത് നിന്ന് മാറ്റാൻ ബോധപൂർവമായ ശ്രമം നടന്നു’: കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News