അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കും: ഡി കെ ശിവകുമാർ

അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടകം ഇന്ന് ദില്ലിയിൽ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. കേരളത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകകൾ ആയതിനാൽ പങ്കെടുക്കാൻ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

Also Read: കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ

ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടാ. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകം അടക്കമുള്ള സംസ്ഥാങ്ങൾ നേരിടുന്നത് വൻ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ഇന്ത്യ ഗോഡ്സേയുടെതല്ല മാഡം ഗാന്ധിയുടേതാണ്’, ഷൈജ ആണ്ടവൻ്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News