ഡി എല്‍ എഡ് പ്രവേശനത്തിന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി ഇളവ്; ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു

v-sivankutty

ഡി എല്‍ എഡ് കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമപരമായ വയസ്സിളവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു. The Rights of Persons with Disabilities Act 2016 ലെ Rule 32 പ്രകാരമാണ് ഇളവ് അനുവദിച്ചത്. ഡി എല്‍ എഡ് പ്രവേശന വിജ്ഞാപനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് ആണിത്.

Read Also: ‘ദേശീയ പഠനനേട്ട സര്‍വേയില്‍ അഭിമാന നേട്ടവുമായി കേരളം’; പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന് തെളിവെന്നും മന്ത്രി വി ശിവൻകുട്ടി

ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസചട്ടങ്ങളില്‍ പിന്നീട് ഭേദഗതി വരുത്തും. RPWD Act (ഭിന്നശേഷി ആക്ട്) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷം ഇളവ് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രസ്തുത തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗവണ്‍മെന്റ്, എയ്ഡഡ് വ്യത്യാസമില്ലാതെ ബാധകമാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News