വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജേക്ക് എതിരെ പരാതി

തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നു എന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്ത് ഡിഎംകെ. തമിഴര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് പാര്‍ട്ടി പരാതി നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യക്തിയാണ് ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലെന്നാണ് കരന്തലജേ ആരോപിച്ചത്.

ALSO READ: തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

കേരളത്തിലെ ജനങ്ങളെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിക്ക് എതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ തന്റെ പരാമര്‍ശം ആരുടെ മേലും നിഴല്‍ വീഴ്ത്താനല്ലെന്നും പക്ഷേ എന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി എക്‌സില്‍ കുറിച്ചിരുന്നു.

ALSO READ: സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കാം; അവസരമൊരുക്കി ടെക്നോവാലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News