കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പോലും തിരിയാൻ ഡിഎൻഎ സഹായിക്കും; എങ്ങനെ ?

രാജ്യത്തെ ആകെ ഞെട്ടിച്ച ആകാശ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഉണ്ടായത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനർ 787-8 വിമാനം ആണ് പറന്നുയർന്ന നിമിഷങ്ങൾക്കകം തീഗോളമായി മാറിയത്. അപകടത്തിൽ ഒരാൾ ഒഴികെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിക്കുകയും ചെയ്തു. കൂടാതെ വിമാനം തകർന്നു വീണത് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുമുകളിൽ ആയിരുന്നു. ഇവിടെ മെസ്സിൽ ഭക്ഷണം കഴിക്കാനെത്തിയ ഏതാനും എംബിബിഎസ് വിദ്യാർഥികളും മരിച്ചു.

കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം ​ഗുരുതരമായി പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് നടത്തിയാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയുന്നത്. ടെസ്റ്റ് നടത്തിയാൽ ഏകദേശം 72 മണിക്കൂർ സമയമെടുക്കും ഇതിന്റെ ഫലം വരാൻ. എങ്ങിനെയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ സഹായിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ ?

ALSO READ: രക്തം ദാനം ചെയ്യുന്നവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ ചെയ്യാനും ശ്രദ്ധിക്കാനും മറക്കല്ലേ

ഓരോ മനുഷ്യകോശത്തിലും കാണപ്പെടുന്ന തനതായ ജനിതക കോഡ് ആണ് ഡിഎൻഎ എന്നുപറയുന്നത്. ശരീരത്തിലെ ഏതെങ്കിലും കോശം, അസ്തി, പല്ല് എന്നിവയിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയും. വൻ സ്ഫോടനങ്ങളോ അല്ലെങ്കിൽ ഉയർന്ന താപമുള്ള സ്ഥലങ്ങളിലോ പോലും ഇത് സാധ്യമാണ്. ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ അപകടസ്ഥലത്ത് നിന്ന് ഈ സാമ്പിളുകൾ ശേഖരിക്കും. തുടർന്ന്, മരിച്ചവരുടെ അടുത്ത ബന്ധുക്കൾ നൽകുന്ന റഫറൻസ് ഡിഎൻഎയുമായോ വ്യക്തിഗത വസ്തുക്കളായ ടൂത്ത് ബ്രഷുകൾ, ചീപ്പുകൾ, പഴയ മെഡിക്കൽ രേഖകൾ എന്നിവയുമായോ അവ താരതമ്യം ചെയ്യും. ഡിഎൻഎ പ്രൊഫൈലിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ പൊതുവെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന മാർ​ഗമാണ് ഡിഎൻഎ പ്രൊഫൈലിംഗ്. കൂടാതെ, ഔദ്യോഗിക രേഖകൾക്കും നിയമപരവും ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും അത്യാവശ്യമായ മരണ സർട്ടിഫിക്കറ്റുകൾക്കുമെല്ലാം സമർപ്പിക്കാനാകുന്ന ആധികാരിക രേഖയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News