ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്; മുന്നറിയിപ്പ്

ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ജനവാസ മേഖലകളിലെ വീടുകളും വില്ലകളും കുടുംബമായി താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തണം.

Also Read: പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ച;എംവി ഗോവിന്ദൻ മാസ്റ്റർ

മസ്കത്ത് റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ താമസക്കാർക്ക് താമസസ്ഥലങ്ങൾ അനുവദിക്കുന്നത് നിയമലംഘനമായി കണക്കാക്കും. വിവിധ നഗരസഭകളാണ് ഇത് സംബന്ധിച്ച് കെട്ടിട ഉടമകൾക്ക് നിർദേശം നൽകിയത്.ബാച്ചിലർ താമസക്കാർക്ക് റസിഡൻഷ്യൽ ഏരിയയിൽ കെട്ടിട വാടക കരാർ അനുവദിക്കില്ല. വിദേശി തൊഴിലാളികൾക്കും, ഒറ്റക്ക് താമസിക്കുന്ന ജീവനക്കാർക്കുമായി വീടുകളുടെയും വില്ലകളുടെയും വാടകകരാർ നൽകിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വില്ലകളിൽ താമസവും സാമ്പത്തിക വാണിജ്യ പ്രവർത്തനവും പാടില്ലായെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, റൂഫ് ഫ്ളോർ ഇല്ലാത്ത രണ്ടിലധികം നിലകളുള്ള വാണിജ്യ കെട്ടിടങ്ങളിലെ
അപ്പാർട്ട്മെന്റുകൾ ഉയർന്ന തസ്തികകളിലുള്ള ബാച്ചിലർ താമസക്കാർക്ക് വാടകക്ക് നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

Also Read: സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന ചിത്രം തന്റേതല്ല, കുറിപ്പുമായി ബാലതാരം മീനാക്ഷി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here