തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് ഗുസ്തി താരങ്ങൾ

തങ്ങളെ പിന്തുണച്ചെത്തുന്നവരെ പൊലീസ് ഭയപ്പെന്നുവെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾ. പഞ്ചാബിൽ നിന്ന് ദില്ലിയിലേക്ക് വരുന്ന സ്ത്രീകൾ താമസിക്കുന്നഅംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് എത്തി പരിശോധന നടത്തുകയാണെന്നും താരങ്ങൾ ആരോപിച്ചു . പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരങ്ങൾ പ്രതികരിച്ചത്.

തങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ട്. നീതി ലഭിക്കാതെ പിൻമാറില്ല എന്നും താരങ്ങൾ ആവർത്തിച്ചു. പൊലീസ് എന്ത് തടസങ്ങൾ സ്വഷിച്ചാലും മഹിളാ മഹാപഞ്ചായത്ത് നടത്തും. തീരുമാനത്തിൽ നിന്നും നിന്നും പിൻമാറില്ലെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.

ദില്ലി അതിർത്തികൾ പൊലീസ് അടച്ചിരിക്കുകയാണ്. നീതി തേടുന്ന തങ്ങളാണ് കുറ്റക്കാർ എന്ന നിലയിൽ പ്രചരണം നടത്തുന്നു. തങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് അറിയില്ലെന്നും ഗുസ്തി താരം വിനേശ് ഫോഗട്ട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News