ഡിഗ്രി, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ അച്ചടിക്കരുത്; നിർദേശവുമായി യുജിസി

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് യുജിസി. ഇക്കാര്യം യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ സര്‍വകലാശാലകളെ അറിയിച്ചു.

Also Read: തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് എട്ടംഗ സമിതി; രാം നാഥ് കോവിന്ദ് അധ്യക്ഷന്‍; അമിത് ഷാ സമിതിയില്‍

വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സമയത്ത് പ്രസ്തുത രേഖകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതിനായി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും ആധാർ നമ്പര്‍ രേഖപ്പെടുത്തുന്നത് പരിഗണിക്കാനിരിക്കെയാണ് യുജിസിയുടെ നിര്‍ദേശം. ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ യുഐഡിഎഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും യുജിസി അറിയിച്ചു.

Also Read: ബാലസോര്‍ ട്രെയിന്‍ അപകടം; മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here