പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും! ചിന്ത പബ്ലിഷേഴ്സ് മാനേജർക്ക് വധഭീഷണി

ചിന്ത പബ്ലിഷേർസ് മാർക്കറ്റിംഗ് മാനേജർക്ക് ഭീഷണി കാൾ. പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും എന്ന് ആയിരുന്നു ഭീഷണി. രാത്രിയാണ് മാനേജർക്ക് ഭീഷണി കോൾ വന്നത്. ഈ മാസം 20നു ആണ് പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ ആണ് കാൾ. പുസ്തക വിൽപ്പന പോലും അനുവദിക്കില്ല എന്ന് ആയിരുന്നു ഭീഷണി.വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മാർക്കറ്റിംഗ് മാനേജർ സി പി രമേശൻ പറഞ്ഞു.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മെയ് 16ഓടെ കാലവർഷം എത്തും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിഷയത്തിൽ പാട്ടി സംസാരിക്കവെ ഒരു പുസ്തകത്തെ പോലും സംഘപരിവാർ ഭയപ്പെടുന്നു എന്നു പി ജയരാജൻ പറഞ്ഞു. സനാഥനികളെ സംബന്ധിച്ചുള്ള ചരിത്രപരമായ പുസ്തകമാണ് താൻ എഴുതിയത്. എന്നാൽ പുസ്തക വിൽപ്പന പോലും അനുവദിക്കില്ല എന്നാണ് സംഘപരിവാർ നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ അപലപിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

to be updated…

 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News