സ്വയം ചികിത്സ പാടില്ല; ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ALSO READ:ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇലക്ടറൽ ബോണ്ട് വഴി പുറത്തുവരുന്നത്: എളമരം കരീം എംപി

ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

ALSO READ:ഒടുവിൽ പച്ചക്കള്ളവുമായി ആന്റോ ആന്റണിയുടെ പോസ്റ്റ്; പുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് എസ് എഫ് ഐയാണെന്ന നുണയെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

ചിക്കന്‍ പോക്സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടണമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News