വാഷിങ് മെഷീൻ ഉപയോ​ഗിക്കുമ്പോൾ ഈ പ്രശ്നങ്ങൾ അവഗണിക്കാറുണ്ടോ? പണി കിട്ടും!

washing machine

വാഷിങ് മെഷീൻ ഉപയോ​ഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. നിത്യവും ഉപയോ​ഗിക്കുന്ന ഒരു ഉപകരണമായിട്ടും ഇതിൽ നിന്നു വരുന്ന ചില സൂചനകൾ പലരും അവ​ഗണിക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ചെറിയ കാര്യങ്ങൾ പോലും അവ​ഗണിക്കുന്നത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. വൈദ്യുതാഘാതം, തീപിടുത്തം, ചെലവേറിയ അറ്റകുറ്റപ്പണികൾ പോലുള്ള പ്രശ്നങ്ങൾ അവ​ഗണിക്കുന്നതല്ല ബുദ്ധി. മറിച്ച് യഥാസമയം അത് പരിഹരിച്ച് പോകുന്നതാണ്.

എന്തൊക്കെയാണ് സാധാരണയായി കണ്ടുവരുന്ന തകരാറുകൾ എന്ന് നോക്കാം..

1. മെഷീനിൽ തൊടുമ്പോൾ വൈദ്യുതാഘാതം ഏൽക്കുന്ന പോലെ അനുഭവപ്പെടാറുണ്ടോ?

നിങ്ങളുടെ വാഷിങ് മെഷീനിൽ തൊടുമ്പോൾ ഷോക്കേൽക്കുന്ന പോലെ അനുഭവപ്പെടാറുണ്ടെങ്കിൽ അത് നിസാരമായി കാണരുത്. പ്രായമായവരും കുട്ടികളുമുള്ള വീടാണ് എങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ സംഭവിച്ചാൽ വീട്ടിലെ എർത്തിങ് ആദ്യം പരിശോധിക്കുക. അല്ലെങ്കിൽ ഏതെങ്കിലും വയറിന് കേടുപാടുകൾ സംഭവിച്ചതാകാം. എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ ഉടൻ തന്നെ ടെക്നീഷ്യനെ ബന്ധപ്പെടേണ്ടതാണ്.

2- വാഷിങ് മെഷീനിൽ നിന്ന് കരിഞ്ഞ മണം പുറത്തുവരുന്നത്

പ്ലാസ്റ്റിക് കത്തുന്ന മണമോ കരിഞ്ഞ മണമോ വാഷിങ് മെഷീനിൽ നിന്ന് പുറത്തു വരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. അങ്ങനെ എന്തെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ മെഷീൻ ഉപയോ​ഗിക്കുന്നത് നി‍‍ർത്തണം. മോട്ടോർ അമിതമായി ചൂടാകുകയോ, വയറുകൾ ഉരുകുകയോ, കപ്പാസിറ്റർ പൊട്ടുകയോ ചെയ്യുന്നതിന്റെ സൂചനയാകാമത്.

3- വാഷിങ് മെഷീൻ ചോരുന്നത്

നിങ്ങളുടെ വാഷിങ് മെഷീൻ ചോരുന്നത് പൈപ്പുകളും ഹോസുകളും പൊട്ടുന്നതോ അയവുള്ളതോ ആയതിനാൽ ആകാം. എന്നാൽ ചെറിയ ചോർച്ചയോ നനഞ്ഞ ഭിത്തികളോ ഷോർട്ട് സർക്യൂട്ടുകൾക്ക് കാരണമായേക്കാമെന്നും അത് ഒടുവിൽ മെഷീനിൽ തൊടുന്ന ആർക്കും വൈദ്യുതാഘാതത്തിന് കാരണമാകുമെന്നും നാം ഓർക്കണം.

4- വാഷിങ് മെഷീനുള്ളിൽ നിന്ന് വലിയ ശബ്ദങ്ങൾ കേൾക്കുന്നത്

വാഷിങ് മെഷീനുള്ളിൽ നിന്ന് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് വളരെ സാധാരണ കാര്യമായാണ് പലരും കണക്കാക്കാറ്. എന്നാൽ അത് അങ്ങനെയല്ല. ഇത് ആന്തരിക ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും മെഷീൻ കേടുവരാനും കാരണമാകാം.

വാഷിങ് മെഷീൻ ഉപയോ​ഗിക്കുന്നവ‍ർ ഓരോ 6 മുതൽ 12 മാസം കൂടുമ്പോഴും  സർവീസ് ചെയ്യുക, ഒരിക്കലും ഓവർലോഡ് ചെയ്യരുത്, വാഷിങ് മെഷീൻ വെച്ച സ്ഥലം വരണ്ടതായി സൂക്ഷിക്കുക, കേടായ വൈദ്യുതി കമ്പികൾ ഉടൻ മാറ്റുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

മെഷീൻ പൂർണ്ണമായും തകരാൻ കാത്തിരിക്കരുത്. പ്രശ്നം തിരിച്ചറിഞ്ഞ് ഉടൻ തന്നെ പരിഹരിക്കണം. അല്ലെങ്കിൽ അത് ജീവന് തന്നെ ഭീഷണിയായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News