ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചു; കോഴിക്കോട് ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട് ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ തുടങ്ങവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് ഡോക്ടർ മരിച്ചു. കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് പോകാന്‍ എത്തിയപ്പോഴായിരുന്നു അപകടം. കണ്ണൂര്‍ റീജിനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സള്‍ട്ടന്റ് ഡോ.എം സുജാതയാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്.

ALSO READ: വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍ കേസുകൾ; അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20-കാരന് ദാരുണാന്ത്യം

എറണാകുളം -കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സപ്രസില്‍ കയറാന്‍ ശ്രമിക്കവേ പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. മരിച്ച ഡോക്ടറുടെ സംസ്ക്കാരം ഇന്ന് വൈകീട്ട് മാങ്കാവ് ശ്മശാനത്തില്‍ നടക്കും.

ALSO READ: ‘മാസ്റ്റർ കൊച്ചി’ക്കായി എൽ ഡി എഫ് സർക്കാരിന്റെ മാസ്റ്റർ പ്ലാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News