
ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയെ പറ്റി ഡോ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സക്കായി എത്തിച്ചവരിൽ എല്ലാവരും സംസാരിക്കുന്നുണ്ട്. ചികിത്സയിലുള്ള ചൈനീസ് പൗരന് 40 % പൊള്ളലേറ്റിട്ടുണ്ടെന്നും. ഇന്തോനേഷ്യൻ പൗരന് 30% പൊള്ളൽ ഏറ്റിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.
Also Read: കപ്പൽ അപകടം രക്ഷാദൗത്യം പുനരാരംഭിച്ചു
പതിനെട്ട് പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതിൽ ആറു പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.ഗുരുപരമായി പരുക്കേറ്റവർ 72 മണിക്കൂറ് മുതൽ ഒരാഴ്ച വരെ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർ അറിയിച്ചു.
അപകടനില തരണം ചെയ്തു എന്ന് പൂർണമായും പറയാൻ സാധിക്കില്ല. ശ്വാസകോശത്തിന് പൊള്ളൽ ഏറ്റിട്ടുണ്ട്. ബാക്കി നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ അറിയിച്ചു.
News Summary: Doctor explains the health status of those seriously injured in the ship accident

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

