ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍

തമിഴ്‌നാട് നാമക്കലില്‍ നവജാതശിശുക്കളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍. നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അനുരാധയെയും സഹായി ലോകമ്മാളിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ദരിദ്രരായ ദമ്പതികളില്‍ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

READ ALSO:വയനാട്ടില്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; അച്ഛന്‍ കസ്റ്റഡിയില്‍

ആണ്‍കുട്ടിക്ക് 5000 രൂപ, പെണ്‍കുട്ടിക്ക് 3000 രൂപ എന്ന നിരക്കില്‍ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. രണ്ടു കുട്ടികള്‍ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ 7 കുട്ടികളെ ഇതുവരെ വിറ്റതായി ഡോക്ടര്‍ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും ഇതിനായി അഞ്ചംഗ സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

READ ALSO:പാസഞ്ചര്‍ ട്രെയിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിനശിച്ചു, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here