
20 വർഷത്തിനിടെ 299 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സർജന് 20 വർഷം തടവുശിക്ഷ വിധിച്ച് ഫ്രഞ്ച് കോടതി. എഴുപത്തിനാലുകാരനായ ജോയൽ ലെ സ്കൗർനെകിനാണ് മൊർബിഹാൻ ക്രിമിനൽകോടതി തടവ് ശിക്ഷ വിധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാലപീഡന കേസുകളിലൊന്നാണിത്. ഫ്രാൻസിലെ ബ്രിട്ടാനി നഗരത്തിലെ പ്രമുഖ സർജനാണ് ജോയൽ ലെ സ്കൗർനെക്.
2017ലാണ് ഇയാൾക്കെതിരെ ആദ്യമായി ആരോപണം ഉയരുന്നത്. തുടർഅന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 1989നും 2014നും ഇടയിൽ ഇയാൾ 158 ആൺകുട്ടികളെയും 141 പെൺകുട്ടികളെയും ബലാത്സം ചെയ്തതായി കണ്ടെത്തി. ശിശുപീഡകനാണെന്ന ഡയറിക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
ബന്ധുക്കളായ രണ്ടു കുട്ടികളടക്കം നാലു കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 2020ൽ ഇയാൾക്ക് 15 വർഷം ശിക്ഷ വിധിച്ചിരുന്നു. ഇത് അനുഭവിക്കവേയാണ് ആകെ 20 വർഷം തടവെന്ന പുതിയ വിധി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

