ചായ ചോദിച്ചിട്ട് കിട്ടിയില്ല; നാഗ്പൂരിൽ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി

നാഗ്പൂരിൽ ചായ ചോദിച്ചിട്ട് കിട്ടാതെ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി. സ്ത്രീകൾക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ പകുതിയില്‍ നിർത്തി ക്ഷുഭിതനായ ഡോക്ടർ ഇറങ്ങി പോവുക ആയിരുന്നു. നഗരത്തിലെ മൗദ ഏരിയയിലെ സർക്കാർ ആശുപത്രി ഡോ. ഭലവിയാണ് ശാസ്ത്രക്രിയക്കിടയിൽ ഇറങ്ങി പോയത്. എട്ട് സ്ത്രീകളെയാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. നാല് പേരുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ ഭലവി ആശുപത്രി ജീവനക്കാരോട് ചായ ചോദിച്ചിരുന്നു. ഇത് കിട്ടാത്ത സാഹചര്യത്തിലാണ് ഡോക്ടർ ഇറങ്ങിപ്പോയത്.

ALSO READ: ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും തീ കൊളുത്തി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

ശസ്ത്രക്രിയ തുടങ്ങുന്നതിന് മുൻപ് അനസ്തേഷ്യ കൊടുത്തിരുന്നതിനാൽ ബാക്കി നാല് സ്ത്രീകൾക്ക് ബോധം തെളിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട് പരാതി പറഞ്ഞു. ഇതോടെ ശസ്ത്രക്രിയ പൂർത്തിയാക്കാനായി ആശുപത്രി അധികൃതർ മറ്റൊരു ഡോക്ടറെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നാഗ്പൂർ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശർമ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും ഡോക്ടർക്ക് നേരെയുള്ള നടപടിയെന്നും സൗമ്യ ശർമ്മ അറിയിച്ചു.

ALSO READ: കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ മറുപടി നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News