ഓണം ബമ്പര്‍: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളായാലോ ? ഈ രേഖകള്‍ കൈയിലെടുത്ത് വച്ചോളൂ !

സെപ്റ്റംബര്‍ 20 ബുധനാഴ്ചയാണ് ഈവര്‍ഷത്തെ ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു കഴിഞ്ഞു.  കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

Also Read : കാമുകിയെ വീഡിയോ കോള്‍ ചെയ്യാനായി ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നു; പരാതിയുമായി ഭാര്യ, ഒടുവില്‍

ഇന്ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പര്‍ നിങ്ങള്‍ക്കടിച്ചാല്‍ ഒന്നാംസമ്മാനമായ 25 കോടി കൈപ്പറ്റാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ്. ഏതൊക്കെ രേഖകള്‍ ഹാജരാക്കണം എന്ന കാര്യത്തിലും സംശയമുണ്ടാകും. എന്നാല്‍ അക്കാര്യങ്ങള്‍ വ്യക്തമായി ചുവടെ ചേര്‍ക്കുന്നു.

ആദ്യം ലോട്ടറിയുടെ പിന്നില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് ആധാര്‍കാര്‍ഡില്‍ ഉള്ളതുപോലെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടണം.

അതിനുശേഷം ലോട്ടറിയുടെ ഇരുവശത്തിന്റെയും ഫോട്ടോകോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.

ഈ ഫോട്ടോകോപ്പികള്‍ക്കൊപ്പം യഥാര്‍ഥ ടിക്കറ്റും കൂടി ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ഹാജരാക്കണം.

ലോട്ടറി ടിക്കറ്റിന് പുറമെ, ബാങ്ക് അക്കൗണ്ട് രേഖകള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും വേണം.

ആധാറിന്റെയും പാന്‍കാര്‍ഡിന്റെയും ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍.

ലോട്ടറി ഓഫീസില്‍ നിന്നോ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ കിട്ടുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമ്മാനാര്‍ഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം.

ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറുടെ ഒപ്പും പേരും സീലും വേണം.

ജന്‍ധന്‍, സീറോ ബാലന്‍സ് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക ഇടില്ല.

ബാങ്ക് വഴിയാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ സമ്മാനാര്‍ഹന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്നതടക്കം ആ ബാങ്കില്‍ നിന്നുള്ള കൂടുതല്‍ രേഖകളും ആവശ്യമാണ്.

ഇതരസംസ്ഥാനക്കാരനാണ് ലോട്ടറിയടിക്കുന്നതെങ്കില്‍ എല്ലാരേഖകളും നോട്ടറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടി വരും.

ഒന്നാം സമ്മാനമടിച്ചാല്‍ പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ് സമ്മാനര്‍ഹമായ ടിക്കറ്റ് സമയബന്ധിതമായി കൈമാറണമെന്നത്. 30 ദിവസത്തിനകം ടിക്കറ്റ് കൈമാറണമെന്നാണ് നിയമം. അതില്‍ ചില ഇളവുകളുമുണ്ട്. ചിലപ്പോള്‍ 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കണമെന്നില്ല.

ആ സാഹചര്യത്തില്‍ ഒരു 30 ദിവസം കൂടി ഇളവ് നല്‍കാന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് അധികാരമുണ്ട്. വൈകിയതിന് പറയുന്ന കാരണം ന്യായമാണെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് ബാധ്യപ്പെട്ടാലേ പണം കിട്ടൂ. രേഖകള്‍ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കില്‍ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കണം. ലോട്ടറി അടിച്ചത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെങ്കില്‍ അവര്‍ നോട്ടറിയുടെ അറ്റസ്റ്റേഷനും കൂടി ഹാജരാക്കണം.

Also Read : ഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ?: പരിശോധിക്കാം

രണ്ടാം ഘട്ടത്തിലും എത്തിക്കാതിരുന്നാല്‍ പിന്നെയും ഒരു 30 ദിവസമുണ്ട്.അപ്പോള്‍ തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടര്‍ക്ക് മുന്നിലാണ് എത്തേണ്ടത്. അത് വളരെ അപൂര്‍വമായ ഒരു സാഹചര്യമാണ്. 60 ദിവസത്തിനകം എവിടെയും ലോട്ടറി നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ക്ക് ബോധ്യപ്പെടണം. അതായത് ലോട്ടറി ഹാജരാക്കാനുള്ള പരമാവധി സമയപരിധി എന്നത് 90 ദിവസമാണ്.

അതേസമയം ആദ്യത്തെ 30 ദിവസം കഴിഞ്ഞാല്‍ സമ്മാനത്തുക കിട്ടാന്‍ നൂലാമാലകളും കാലതാമസവും ഏറെയാണ്. 30 ദിവസത്തിനകം തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ പണം പെട്ടന്ന് അക്കൗണ്ടിലെത്തും. പരമാവധി 15 ദിവസമേ എടുക്കുകയുള്ളു. അതുകൊണ്ട് ലോട്ടറിയടിച്ച വിവരമറിഞ്ഞാല്‍ വച്ചുകൊണ്ടിരിക്കാതെ എത്രയും പെട്ടന്ന് അത് കൈമാറി പണമാക്കി മാറ്റാന്‍ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News