ഒരേ സിം കാർഡ് തന്നെ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം ? സിം കാർഡ് മാറ്റാനും ഒരു സമയമുണ്ട് ദാസാ…

SIM CARDS

ഫോൺ ഉപയോ​ഗിക്കാത്ത ആളുകൾ ഇല്ലെന്ന് തന്നെ പറയേണ്ട് വരും. ഇന്നത്തെ കാലത്ത് അതൊന്നുമില്ലാതെ ജീവിക്കാൻ പോലും കഴിയില്ല. ആശയവിനിമയത്തിനായി മുതൽ ബാങ്ക് ഒടിപികൾ വരെ െത്തുന്നത് ഈ ഫോണിൽ ആണ്. എല്ലാം അതിനുള്ളിലെ സിം കാർഡിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ഇടയിൽ പലരും വർഷങ്ങളായി ഒരേ സിം കാർഡ് ആയിരിക്കും ഉപയോ​ഗിക്കുന്നത്. എന്നാൽ സിം കാർഡിന് കാലാവധി ഉണ്ടോ എന്ന് നിങ്ങൾക്ക് അറിയാമോ ?

സിം കാർഡുകൾ പ്രധാനമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിൽ ഒരു സിലിക്കൺ ചിപ്പ് കാണാം. കമ്പനികൾ ഒരു സിം കാർഡിന്റെ കൃത്യമായ ആയുസ്സ് പറയാറില്ലെങ്കിലും സ്ഥിരമായ ഉപയോഗം കാരണം കുറച്ച് വർഷങ്ങൾക്ക് ശേഷം ഇവ തേഞ്ഞുപോകാനും പ്രവർത്തനക്ഷമത കുറയാനും സാധ്യത കൂടുതലാണ്.

ഈ സിം കാർഡ് നശിക്കാൻ ചില കാരണങ്ങളുണ്ട്. സ്പീക്കർ അല്ലെങ്കിൽ ചാർജിംഗ് പോർട്ട് വഴി ഫോണിലേക്ക് വെള്ളത്തിന്റെ കണികകൾ കയറാറുണ്ട്. ഇത് സിം കാർഡിലെ സ്വർണ്ണ ഭാഗം തുരുമ്പെടുക്കാൻ കാരണമാകും. അതുകൊണ്ട് നെറ്റ്‌വർക്ക് സിഗ്നലുകൾ സ്വീകരിക്കാനുള്ള സിമ്മിന്റെ കഴിവ് കുറയും. സിം കാർഡുക​ൾ പല തവണ ഇടുകയും നീക്കം ചെയ്യുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഘർഷണം മൂലം ചിപ്പ് കേടാകുന്നു. ഗെയിമുകൾ കളിക്കുകയോ ഫോൺ ദീർഘനേരം ചാർജിൽ വയ്ക്കുകയോ ചെയ്യുന്നത് ഫോൺ അമിതമായി ചൂടാകാൻ കാരണമാകും ഇത് സിം കാർഡിനുള്ളിലെ പ്ലാസ്റ്റിക് ഘടനയിലും അതിനുള്ളിലെ ചിപ്പിലും സമ്മർദ്ദം ചെലുത്തും. ഇതും സിം കാർഡ് നശിക്കാൻ കാരണമാകാം.

നിങ്ങളുടെ ഫോണിന്റെ നെറ്റ്‌വർക്ക് ഇടയ്ക്കിടെ തകരാറിലാകുന്നുണ്ടെങ്കിലോ സംസാരിക്കുമ്പോൾ കോളുകൾ ആവർത്തിച്ച് മുറിയുന്നുണ്ടെങ്കിലോ അല്ലെങ്കിൽ ഇന്റർനെറ്റ് സ്പീഡ് കുറവാണെങ്കിലോ നിങ്ങളുടെ സിം കാർഡ് മാറ്റേണ്ട സമയമായി എന്നു കരുതാം.

ALSO READ: ജിമെയിൽ ഐഡി മാറ്റണമെന്ന് ആ​ഗ്രഹമുണ്ടോ? ഇനി പേര് മാറ്റാം, പുതിയ അപ്ഡേറ്റുമായി ​ഗൂ​ഗിൾ

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരു സിം 8 മുതൽ 10 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ പാടില്ല. സിം കാർഡ് നിർജ്ജീവമാക്കുന്നതിന് മുമ്പ് നിങ്ങളുടെ പഴയ നമ്പർ ഉപയോഗിച്ച് പുതിയ സിം എടുക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News