മൂവാറ്റുപുഴയിൽ എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

എറണാകുളം മൂവാറ്റുപുഴയിൽ എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ വിവിധ വാർഡുകളിലെ കുട്ടികളടക്കമുള്ള എട്ട് പേരെ നായ കടിച്ചത്. നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായ കഴിഞ്ഞ ദിവസമാണ് ചത്തത്.

Also Read: റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

മൂവാറ്റുപുഴയിൽ എട്ടു പേരെ കടിച്ച നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ നായയുടെ ആക്രമണമുണ്ടായത്. ആടിനേയും പശുവിനേയും ഈ നായ ആക്രമിച്ചിരുന്നു. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ എട്ട് പേർക്കും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. കോട്ടയത്ത് നിന്നുള്ള സംഘം എത്തിയായിരുന്നു നായയെ കൂട്ടിലാക്കിയത്. തുടർന്ന് നഗരസഭ കോമ്പൗണ്ടിൽ നായ നിരീക്ഷണത്തിൽ കഴിയവെയാണ് ഞായറാഴ്ച നായ ചത്തത്.

Also Read: തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വരും ദിവസങ്ങളിൽ വാക്സിനേഷൻ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷൻ ചെയ്യാനായി കോട്ടയത്ത് നിന്ന് പ്രത്യേക സംഘം എത്തും. നഗരത്തിലെ നാല് വാർഡുകളിലെ തെരുവുനായ്ക്കളെ പിടിച്ച് പ്രത്യേക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്നും നഗരസഭാ ചെയർമാൻ കൗൺസിൽ യോഗത്തിനു ശേഷം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News