വിഷം കലർന്ന ഭക്ഷണം കഴിച്ച് അമ്മ ചത്തുപോയി, അനാഥയായ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായയും കുഞ്ഞും

വിഷം കലർന്ന ഭക്ഷണം കഴിച്ച് ‘അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മൂത്തേടം കൽക്കുളത്താണ് മനസ് നിറയ്ക്കുന്ന ഈ കാഴ്ച. കൽക്കുളം അങ്ങാടിക്കു സമീപമുള്ള വീട്ടിലാണ് പൂച്ച 2 കുട്ടികളെ പ്രസവിച്ചത്. എന്നാൽ 4 ദിവസം മുൻപ് തള്ളപ്പൂച്ച വിഷം കലർന്ന ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ചത്തുപോവുകയായിരുന്നു. ഇതിനിടയിൽ രണ്ടു കുട്ടികളിൽ ഒന്നിനെ കാണാതെയുമായി. ഈ സമയത്താണ് ഒരു പൂച്ചക്കുട്ടിയെ തെരുവുനായ കടിച്ചുകൊണ്ടുപോകുന്നത് ‌ആളുകൾ കണ്ടത്. പൂച്ചക്കുട്ടിയെ നായ കൊന്നുവെന്നു കരുതിയ പ്രദേശവാസികൾ എന്നാൽ പിന്നീട് കണ്ടത് പൂച്ചക്കുട്ടി നായയുടെ പാൽ കുടിക്കുന്നതാണ്. അടുത്തിടെ പ്രസവിച്ച നായയ്ക്കും ഒരു കുട്ടിയുണ്ട്. നായ എവിടെയെങ്കിലും പോയാൽ പൂച്ചക്കുട്ടിക്കു കാവൽ നായക്കുട്ടിയാണ്.

ALSO READ: ഹിറ്റ് സിനിമകൾക്കും മുന്നിൽ കണ്ണൂർ സ്‌ക്വാഡ്; പിന്നിലാക്കിയത് ദൃശ്യത്തെയും പ്രേമത്തെയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News