നായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്നു; മൂന്ന് പേര്‍ അറസ്റ്റിൽ

നായയെ കെട്ടിത്തൂക്കി കൊന്ന കേസില്‍ നായ പരിശീലകൻ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.
മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ഇവിടുത്തെ ആല്‍ഫ ഡോഗ് ട്രെയിനിങ് ആന്‍ഡ് ബോര്‍ഡിങ് സെന്ററിലെ രവി കുശ്‌വ, നേഹ തിവാരി, തരുണ്‍ ദാസ് എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: ‘പലസ്തീനില്‍ സര്‍വ്വനാശത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് കാര്യങ്ങള്‍ വഴിമാറുന്നു’; സീതാറാം യെച്ചൂരി

നീലേഷ് ജയ്‌സ്വാളിന്റെ നായയെയാണ് പ്രതികള്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ഇവര്‍ വളര്‍ത്തുനായയെ ഗേറ്റില്‍ കെട്ടിത്തൂക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാല് മാസത്തേക്ക് വളര്‍ത്തുനായയെ പരിശീലനകേന്ദ്രത്തിലേക്ക് അയച്ചതായിരുന്നു നീലേഷ്. ഇതിന് ശേഷം വളര്‍ത്തുനായയെ തിരികെകൊണ്ടുവരാനായി കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ നായ ചത്തുപോയെന്നായിരുന്നു ഇവർ മറുപടി നൽകിയത്. പിന്നീട് നീലേഷ് പൊലീസിൽ പരാതി നൽകുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്ന് പ്രതികളെയും ജാമ്യത്തില്‍ വിട്ടയച്ചു.

ALSO READ: ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രി വാസം ആവശ്യമില്ല

എന്നാൽ നായയെ മനഃപൂര്‍വം കൊന്നതല്ലെന്നായിരുന്നു പ്രതികളുടെ വിശദീകരണം. അക്രമസ്വഭാവം കാണിച്ചിരുന്ന നായയെ പരിശീലനത്തിന്റെ ഭാഗമായാണ് ഗേറ്റില്‍ കെട്ടിയിടാന്‍ ശ്രമിച്ചത്. ഇതിനിടെ നായയുടെ കഴുത്തിലിട്ട കുരുക്ക് മുറുകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. കേന്ദ്രത്തിലെ പരിശീലകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും നായയെ രക്ഷിക്കാനായില്ലെന്നും തുടര്‍ന്ന് മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here