ദുരന്തഭൂമിയില്‍ തിരച്ചിലിനായി ഡോഗ് സ്‌ക്വാഡുകള്‍; കര്‍മരംഗത്ത് 11 നായകള്‍

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിനായി ഡോഗ് സ്‌ക്വാഡുകള്‍. കരസേനയുടെയും പൊലീസിന്റെയും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെയും പരിശീലനം നേടിയ പതിനൊന്ന് നായകളാണ് ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ കര്‍മരംഗത്തുള്ളത്.

ALSO READ:  ‘വയനാട് പുനരധിവാസത്തിന് ഒരു കോടി രൂപ അനുവദിക്കും’: ജോസ് കെ മാണി

യന്ത്രങ്ങള്‍ എത്തിച്ചേരാന്‍ ദുഷ്‌കരമായ ഇടങ്ങളില്‍ തിരച്ചിലാനായി ഡോഗ് സ്‌ക്വാഡുകളാണ് രംഗത്തുള്ളത്. പാറയും മണ്ണും അടിഞ്ഞുകൂടിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചില്‍ നടന്നത്. ദുരന്തമുണ്ടായത് മുതല്‍ നടന്ന തിരച്ചിലില്‍ ശ്വാന സേനയുടെ സഹായത്താല്‍ മണ്ണിനടിയിലായ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുര്‍ഘടമായ പാതകളെയും കാലാവസ്ഥയെയും മറികടക്കാന്‍ ശേഷിയുള്ള ഈ നായകകള്‍ക്ക് വഴികാട്ടികളായി പരിശീലകരും ഒപ്പമുണ്ട്.

വയനാട് ഡോഗ് സ്‌ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ മായ, മര്‍ഫി നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ എയ്ഞ്ചല്‍ എന്ന നായയുമടക്കമാണ് ദൗത്യ സംഘത്തിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരെ കണ്ടെത്താനാണ് നായകളെ വിന്യസിച്ചിരിക്കുന്നത്.
മുണ്ടക്കൈയില്‍ നിന്നു മാത്രം ഇവഇതുവരെ കണ്ടെത്തിയത് 15 ലധികം മൃതദേഹങ്ങളാണ്.

ALSO READ: വയനാടിനെതിരെ വിദ്വേഷ പരാമര്‍ശം; കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നത് ഗോവധം ഉള്ളതു കൊണ്ടെന്ന് ബിജെപി നേതാവ്

മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകള്‍ സൂചന നല്‍കുക. മറ്റു ചിലപ്പോള്‍ രണ്ടു കൈകള്‍ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടിയും സൂചന നല്‍കുന്നവയുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ മനസിലാക്കുന്ന പരിശീലകര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News