
യുപിയില്‍ മരിച്ച നവജാത ശിശുവിന്റെ തല കടിച്ചുപറിച്ചു തെരുവ്‌നായ്ക്കള്‍. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് മരിച്ച നവജാത ശിശുവിന്റെ തല പട്ടി കടിച്ച് പറിച്ചുനിലയില്‍ കണ്ടെത്തിയത്. ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും തല മുഴുവനായും തിന്നു കഴിഞ്ഞിരുന്നു.
ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് ഏറെ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. ജന്മ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനാക്ഷി സിങ് പറഞ്ഞു.
കുട്ടിയുടെ തല പൂര്‍ണമായി വികസിച്ചിട്ടുണ്ടായിരുന്നില്ല. നട്ടെല്ല് ഇല്ലായിരുന്നു. 1.3 കിലോഗ്രാം ഭാരമാണ് ഉണ്ടായികുന്നത്. ഐസിയുവിലേയ്്ക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്നു. വൈകുന്നേരത്തോടെയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ കുട്ടി ഐസിയുവിലായിരുന്നു.- ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനാക്ഷി സിങ് പറഞ്ഞു.
ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ കമ്മിറ്റി രൂപീകരിച്ച് സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഴശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി ജീവനക്കാര്‍ക്ക് ഇതില്‍ പങ്കില്ലെന്നും കുട്ടിയുടെ കുടുംബത്തിന്റെ അനാസ്ഥയാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. ആശുപത്രി ഭരണകൂടം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും കുട്ടിയുടെ കുടുംബം അശ്രദ്ധ കാണിച്ചതായി ആരോപിക്കുകയും ചെയ്തു.
“കുട്ടിയുടെ അമ്മായിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അമ്മായിയുടെ പെരുവിരലടയാളം പതിച്ച പേപ്പറുകള്‍ ഞങ്ങളുടെ കൈവശമുണ്ട്,” ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മീനാക്ഷി സിങ് പറഞ്ഞു.
കുടുംബം കുട്ടിയുടെ മൃതദേഹം കവറിനുള്ളിലാക്കി വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലളിത്പൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡി നാഥ് നാല് ഡോക്ടർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും നവജാതശിശുവുമായി ബന്ധപ്പെട്ട പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ അയയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here