ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഭാര്യയുടെ ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ലോക്കോപൈലറ്റ് പൊലീസിന്റെ സഹായം തേടി. മധ്യപ്രദേശിലെ സാദനാ ജില്ലയിലാണ് സംഭവം. തെളിവായി ഭാര്യ തല്ലുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി നല്‍കിയത്. വീട്ടില്‍ ഭാര്യ അറിയാതെ ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ തന്നെ ഹര്‍ഷിത ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടികളുമായി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഒടുവില്‍ സഹിക്കെട്ടാണേ്രത പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ALSO READ: കയ്യിൽ തേങ്ങയും കോളയും: ആൻഡമാൻ ദ്വീപിൻ്റെ നിരോധിത മേഖലയിലേക്ക് കടന്നയാളെ അറസ്റ്റ് ചെയ്തു

മെന്‍സ് റൈറ്റ് ഗ്രൂപ്പില്‍ ഈ വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായിരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പം ഭാര്യാ മാതാവും ഇയാളെ ഉപദ്രവിക്കുന്നത് പുറത്ത് വന്ന വീഡിയോയിലുണ്ട്. രാജ്യത്ത് പുരുഷന്മാര്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങളില്ലെന്നും എല്ലാം സ്ത്രീകള്‍ക്ക് മാത്രം അനുകൂലമാണെന്നും അത് നാണക്കേട് ഉണ്ടാകുന്നതാണെന്നും ദൃശ്യങ്ങള്‍ പങ്കുവച്ച് കൊണ്ട് എന്‍സിഎം ഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ് എക്‌സില്‍ കുറിച്ചിട്ടുണ്ട്.

ALSO READ: മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് ലോകേഷിനെ ഭാര്യ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റൊരു സ്ത്രീ അരികില്‍ നില്‍പ്പുണ്ട്. ഇത് ഇവരുടെ അമ്മയാണെന്നാണ് നിഗമനം.

തന്റെ ഭാര്യ എല്ലാത്തിലും നിയന്ത്രണം വയ്ക്കുന്നുവെന്നും മാതാപിതാക്കളുമായി സഹകരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ലോകേഷ് പറയുന്നു. സുഹൃത്തുകളെ അകറ്റി, വീട്ടില്‍ ആരും വരാന്‍ സമ്മതിക്കില്ല, വീടു ജോലികള്‍ ചെയ്യാന്‍ സഹായിക്കില്ല എന്നെല്ലാം ലോകേഷ് ആരോപിക്കുന്നുണ്ട്.

ALSO READ: വിപ്പ് ലംഘിച്ച് പ്രിയങ്ക ഗാന്ധി; ലോക്സഭയിൽ വഖഫ് ചർച്ചയിൽ പങ്കെടുത്തില്ല, സഭയിൽ ഉണ്ടായിട്ടും ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

കേസായതോടെ ക്ഷമാപണം നടത്താന്‍ തയ്യാറായി ഇദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തിയിട്ടുണ്ടെന്നും ഇവരെ ഇനി എങ്ങനെ വിശ്വസിക്കുമെന്നും മെന്‍സ് ഗ്രൂപ്പ് അധികൃതര്‍ ചോദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News