വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി മോഷണം; കൃത്യം നടത്തിയത് വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി

വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി വീട്ടുകാർക്ക് നൽകി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. വർക്കലയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നും ഇതിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read; എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; വൈകിട്ട് 6 മണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല

വീട്ടുടമ ശ്രീദേവി അമ്മ, മരുമകള്‍ ദീപ, ഹോം നഴ്‌സായ സിന്ധു എന്നിവർക്കാണ് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നൽകിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി വീട്ടിലെത്തിയ ബന്ധുക്കളാണ് സംഭവമറിയുന്നത്. മൂന്ന് പേരും ബോധരഹിതരായി കിടക്കുന്നതാണ് ബന്ധുക്കസിൽ കണ്ടത്.

Also Read; ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കി യൂത്ത്‌ കോൺഗ്രസ്‌ പരിപാടി; ടി സിദ്ധിഖിനെതിരെ വയനാട്‌ ഡി സി സിയിൽ കലാപം

നാട്ടുകാര്‍ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ഒരാളെ പിടികൂടിയത്. സ്വര്‍ണ്ണവും പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന മറ്റൊരാളെയും നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News