ജോ ബൈഡന് ഭയം; അമേരിക്കൻ പ്രസിഡൻ്റിനെതിരെ ട്രംപ്

മിയാമി കോടതിയിൽനടന്ന വിചാരണയ്ക്കുശേഷം പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണ് തന്നെ കളളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നും തനിക്കെതിരേയുള്ള കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും ട്രംപ് ആരോപിച്ചു.

Also Read: വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ മോഷണം; വാതിൽ തകർത്ത് അകത്ത് കടന്ന് കള്ളൻ

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തസമയത്ത് രാഷ്ട്രീയ എതിരാളിയെ കേസിൽക്കുടുക്കാനായി ബൈഡൻ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ട്രംപ് പറഞ്ഞു.

മിയാമി കോടതിയിലെ വിചാരണയ്ക്കുശേഷം ന്യൂജേഴ്സിയിലെ തന്റെ ഗോൾഫ് ക്ലബ്ബിലേക്കാണ് ട്രംപ് പോയത്. നൂറിലധികം പാർട്ടി പ്രവർത്തകരാണ് അദ്ദേഹത്തെ കാണാനെത്തിയത്. തന്റെ 77-ാം ജന്മദിനത്തിലായായിരുന്നു ട്രംപ് മിയാമി കോടതിയിൽ ഹാജരായത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതടക്കം 37 കുറ്റങ്ങളാണ് ട്രംപിന്റെ പേരിലുള്ളത്. പ്രത്യേകസമിതിയുടെ അന്വേഷണത്തെത്തുടർന്നാണ് ഇതിൽ ഏഴുകുറ്റങ്ങൾ ചുമത്തിയത്. ചാരവൃത്തി തടയുന്ന നിയമം ലംഘിച്ചെന്നാണ് ട്രംപിനെതിരേയുള്ള പ്രധാന ആരോപണം. 2021-ൽ പ്രസിഡന്റിന്റെ ഓഫീസ് ഒഴിഞ്ഞപ്പോൾ കൊണ്ടുപോയ രാജ്യസുരക്ഷയെക്കുറിച്ചുള്ള രേഖകൾ തിരിച്ചുനൽകിയില്ലെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News