
റഷ്യ- യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകൾക്കിടെ വ്ളാഡിമിർ പുടിനെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 50% തീരുവ ചുമത്തുമെന്നാണ് ട്രംപിൻറെ പുതിയ ഭീഷണി. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“യുക്രെയ്‌നിലെ രക്തച്ചൊരിച്ചിൽ തടയുന്നതിൽ റഷ്യയ്ക്കും എനിക്കും ഒരു കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ, അത് റഷ്യയുടെ തെറ്റാണെന്ന് ഞാൻ കരുതും. എങ്കിൽ എൻ്റെ തുടർ നിലപാട് അങ്ങനെയായിരിക്കില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന എല്ലാവർക്കും മേൽ ഞാൻ താരിഫ് ചുമത്തും- എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതേസമയം ട്രംപിൻ്റെ പരാമർശത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
ALSO READ; ഈദ് ദിനത്തിലും ഗാസയിൽ കൂട്ടക്കുരുതി: കൊല്ലപ്പെട്ടത് 64 പേർ
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പോരാടുന്ന ഇരു കക്ഷികളുടെയും നേതാക്കൾക്കെതിരെ ട്രംപ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ സ്തംഭിച്ചിരിക്കുന്നതിൽ അദ്ദേഹം നിരാശയും പ്രകടിപ്പിച്ചു. ചർച്ചാ പങ്കാളിയെന്ന നിലയിൽ സെലെൻസ്‌കിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് പുടിനെ ട്രംപ് വിമർശിച്ചിരുന്നു. ക്രെംലിൻ മേധാവിയോട് അടക്കം ട്രംപ് ഇക്കാര്യത്തിൽ നീരസം പ്രകടമാക്കിയിരുന്നു.
എങ്ങനെയെങ്കിലും ഇരു രാജ്യങ്ങൾക്കിടയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള പെടാപ്പാടിലാണ് ട്രംപ്. യുക്രെയ്നിലുള്ള അപൂർവ ഭൂമി ധാതുക്കളിൽ യുഎസ് കമ്പനികൾക്ക് പ്രത്യേക പ്രവേശനം നൽകുന്നതിനുള്ള ഒരു കരാറിൽ ഒപ്പിടാൻ സെലെൻസ്‌കിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ട്രംപ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here