‘വരും ആഴ്ചകളിൽ ഇറാനെതിരെ ‘അങ്ങേയറ്റം കഠിനമായ’ ആക്രമണങ്ങൾ ഉണ്ടാകും’; യുദ്ധം തങ്ങൾ ജയിച്ചുവെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്

donald-trump- IRAN

യുദ്ധം തങ്ങൾ ജയിച്ചുവെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയുടേതെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് അവകാശപ്പെട്ടു. ഇറാൻ തകർന്നടിഞ്ഞുവെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.

ഇറാന്റെ നേതൃനിര ഒന്നടങ്കം ഇല്ലാതായി. ഇറാന്റെ വ്യോമസേനയും നാവികസേനയും ഇല്ലാതായി എന്നാൽ ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കുമെന്നും ട്രംപ് പറയുന്നു. അമേരിക്കയുടെ ഒരു ശത്രുവും ഇത്ര നാശം നേരിട്ടിട്ടില്ല. നമ്മുടെ ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Also read: ഒന്നുകിൽ ഹോർമൂസിൽ പോയി എണ്ണ എടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങുക; മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

വരും ആഴ്ചകളിൽ ഇറാനെതിരെ ‘അങ്ങേയറ്റം കഠിനമായ’ ആക്രമണങ്ങൾ ഉണ്ടാകും. നിശ്ചിത സമയത്തിനുള്ളിൽ കരാർ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ പ്രധാന വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളെല്ലാം ഒരേസമയം ആക്രമിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

ENGLISH SUMMARY : Donald Trump claimed that the war had been won. He also told the media that America had proven to have the strongest military in the world.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News