ഇറാൻ ഈ യുദ്ധം ജയിക്കാൻ പോകുന്നില്ല; ചർച്ചയ്ക്ക് തയ്യാറാകണം; മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ എത്രയും പെട്ടെന്ന് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

‘ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പെ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുള്ളത്. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം’ എന്നാണ് ട്രംപ് അറിയിച്ചത്.

ALSO READ: അയവില്ലാതെ ഇറാൻ – ഇസ്രയേൽ സംഘർഷം; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി, സംഘത്തിൽ വിദ്യാർഥികളും

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം രൂക്ഷമാവുന്നതിനിടയിൽ ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. അവതാരക വാർത്ത വായിക്കുന്നതിനിടെയിൽ ആയിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News