
യു എസിലേക്ക് കയറ്റുമതി ചെയ്യുന്ന ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം ഒഴിവാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ചാള്‍സ് മൂന്നാമനും രാജ്ഞി കമീലിയയുടെയും സന്ദർശനത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം ഒഴിവാക്കിയത്. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ 10 ശതമാനം നികുതിയിൽ നിന്ന് ഇളവ് നേടുന്നതിനായി യു.കെ മന്ത്രിമാർ മാസങ്ങളോളം നടത്തിയ പരിശ്രമങ്ങൾക്കു പിന്നാലെയാണ് നിർണായകമായ ഈ തീരുമാനം വന്നത്.
വിസ്കിയിന്മേലുള്ള ചുങ്കം ഒഴിവാക്കണമെന്ന് കാട്ടി യു കെയുടെ പ്രധാനമന്ത്രി നടത്തിയ ചർച്ചകള്‍ നേരത്തെ തന്നെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജകുടുംബത്തിൻ്റെ സന്ദർശനത്തിന് ശേഷം നിർണായകമായ തീരുമാനം വന്നത്.
‘യു കെയുടെ രാജാവിനും രാജ്ഞിക്കുമുള്ള ആദരസൂചകമായി വിസ്കിക്ക് മേലുള്ള ചുങ്കം ഒഴിവാക്കുന്നു’. ഡൊണാള്‍ഡ് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പറഞ്ഞു. ‘കുറേ നാളായി ആവശ്യപ്പെടുന്നുണ്ട്. മറ്റാർക്കും എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിയാത്തത് രാജാവിനും രാജ്ഞിക്കും കഴിഞ്ഞു’. അദ്ദേഹം കൂട്ടിച്ചേർത്തു. ചാള്‍സ് മൂന്നാമനും ഭാര്യ കമീലിയയും നാല് ദിവസത്തെ സന്ദർശനത്തിനാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

