ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് കുറ്റക്കാരന്‍; അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ലൈംഗിക പീഡന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കാരോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത് തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. ജീന്‍ കാരോള്‍ നല്‍കിയ പീഡന, മാനനഷ്ട കേസുകളില്‍ ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

1995-96 കാലഘട്ടത്തില്‍ ഡോണള്‍ഡ് ട്രംപില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്നായിരുന്നു ജീന്‍ കരോളിന്റെ പരാതി. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്നും കാരോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടക്കുമ്പോള്‍ ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. ടെലിവിഷന്‍ അവതാരകയായിരുന്ന തനിക്ക് ട്രംപുമായി പരിചയമുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കാരോള്‍ വ്യക്തമാക്കി.

ട്രംപിനെതിരെ പരാതി നല്‍കാന്‍ അന്ന് ഭയന്നിരുന്നു. പിന്നീട് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കാരോള്‍ പറഞ്ഞിരുന്നു. പരാതിയുമായി കാരോള്‍ പൊലീസിനെ സമീപിച്ചതോടെ ആരോപണങ്ങള്‍ തള്ളി ട്രംപ് രംഗത്തെത്തെയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News